മൂവാറ്റുപുഴ – തേനി റോഡിലെ മരങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു

മൂവാറ്റുപുഴ: റോഡ് വീതി കൂട്ടുന്നതിനായി ചുവട്ടില്‍ നിന്നു മണ്ണു മാറ്റിയ മൂവാറ്റുപുഴ തേനി റോഡരികിലെ മരങ്ങള്‍ നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. റോഡിന് വീതികൂട്ടുന്നതിനായി കുന്നുകള്‍ ഇടിച്ച് മണ്ണ് നീക്കിയതോടെയാണ് കുന്നിനു മുകളില്‍ നില്‍ക്കുന്ന മരങ്ങള്‍ ഏത് സമയവും നിലം പൊത്താവുന്ന അവസ്ഥയിലായത്. കാലവര്‍ഷം ആരംഭിച്ചതോടെ ശക്തമായ മഴയില്‍ മരത്തിന്റെ ചുവട്ടില്‍ നിന്ന് മണ്ണ് ഒലിച്ച് പോയതോടെ സ്വകാര്യ വൃക്തികളുടെയും പുറന്‌പോക്കുകളിലേയും കൂറ്റന്‍ മരങ്ങള്‍ ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലായി. ഇത്തരത്തില്‍ പല മരങ്ങളും മൂവാറ്റുപുഴ തേനി റോഡിന്റെ ഇരുവശങ്ങളിലും മരങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. കാറ്റും മഴയും ശക്തിയായാല്‍ ഏതുസമയവും ഇവ റോഡിലേയ്ക്ക് പതിയ്ക്കും. ഇത് വന്‍ദുരത്തിന് കാരണമാകുമെന്ന് നാട്ടുകാര്‍ പറയുന്നു. മൂവാറ്റുപുഴ തേനി റോഡ് റീബില്‍ഡ് കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഉന്നത നിലവാരത്തില്‍ നിര്‍മാണം നടക്കുന്നത്. സ്‌കൂള്‍ വാഹനങ്ങളടയ്ക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിന് മുന്‌പേ മരങ്ങള്‍ മുറിച്ച് മാറ്റിയില്ലങ്കില്‍ വന്‍അപകടത്തിന് കാരണമാകുമെന്ന് ഭീതിയിലാണ് ജനങ്ങള്‍. അപകടകരമായി നിലകൊള്ളുന്ന മരങ്ങള്‍ ഉടന്‍ മുറിച്ചുമാറ്റാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Back to top button
error: Content is protected !!