വനം കൊള്ള ;ബിജെപി മൂവാറ്റുപുഴ മണ്ഡലത്തിൽ പദയാത്ര നടത്തി….

മൂവാറ്റുപുഴ:ഇടതുസർക്കാരിന്റെ ആയിരം കോടി രൂപയുടെ വനം കൊള്ളക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി ബിജെപി മുവാറ്റുപുഴ നിയോജകമണ്ഡലത്തിൽ നടത്തിയ പദയാത്ര ബിജെപി മദ്ധ്യമേഖല സെക്രട്ടറി സി.ജീ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. വെള്ളൂർകുന്നത്ത് നിന്നും ആരംഭിച്ച പദയാത്ര പി ഓ ജംഗ്ഷനിൽ സമാപിച്ചു എക്സൈസ് ഓഫീസ്നുമുൻപിൽ നടന്ന സമാപന യോഗം ജില്ല വൈസ് പ്രസിഡന്റ് പി പി സജിവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.സി ഷാബു അധ്യക്ഷതാ വഹിച്ച യോഗത്തിൽ ജില്ല കമ്മിറ്റിയാഗം ഗോപാലകൃഷ്ണൻ മണ്ഡലം സെക്രട്ടറി കെ കെ അനീഷ്‌ കുമാർ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ട്രഷറർ സുരേഷ് ബാലകൃഷ്ണൻ. കൗൺസിലർമാരായ ബിന്ദു സുരേഷ്, ആശ അനിൽ, മുനിസിപ്പൽ പ്രസിഡന്റ് രമേശ് പുളിക്കാൻ രമേശ് കവന തുടങ്ങി നിരവധിപേർ പങ്കെടുത്തു

Back to top button
error: Content is protected !!