മരച്ചില്ല റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു

 

മൂവാറ്റുപുഴ : ശക്തമായ കാറ്റിലും മഴയിലും മരച്ചില്ല വീണ് ആരക്കുഴ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് വൈകിട്ട് 5 മണിക്ക് മഴയ്ക്കൊപ്പം ഉണ്ടായ കാറ്റിൽ മൂവാറ്റുപുഴ- ആരക്കുഴ റോഡിൽ തോട്ടുങ്കൽപീടിക യിലെ മരത്തിന്റെ ചില്ലയാണ് അടർന്നു വീണത്. ഒരുമണിക്കൂറോളം ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. തുടർന്ന് അഗ്നിശമന സേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

റോഡ് നിർമ്മാണത്തിന്റെ ഭാഗമായി വികസനത്തിന് വിലങ്ങുതടിയായി നിന്നിരുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം മാനിക്കാതെ നിർമ്മാണം നടത്തിയതിൽ നാട്ടുകാരിൽ പ്രതിഷേധമുണ്ട്.

Back to top button
error: Content is protected !!