മരം കടപുഴകി വീണ് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ വാളകത്ത് ഗതാഗതം തടസപ്പെട്ടു.

 

മൂവാറ്റുപുഴ : മരം കടപുഴകി വീണ് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ വാളകത്ത് ഗതാഗതം തടസപ്പെട്ടു.രോഗിയുമായി പോയ ആംബുലൻസും ഗതാഗതക്കുരുക്കിൽപ്പെട്ടു. ഇന്ന് വൈകുന്നേരം ഏഴരയോടെ ആയിരുന്നു സംഭവം. വാളകം പഞ്ചായത്തിനു സമീപം റോഡരുകിൽ നിന്ന തണൽമരം ശ്കതമായ കാറ്റിലും മഴയിലും കടപുഴകി വീഴുകയായിരുന്നു. ലോക്ക്ഡൗൺ ആയതിനാൽ റോഡിൽ കാര്യമായ തിരക്കില്ലാത്തത് വൻ ദുരന്തം ഒഴിവാക്കി. ഇതേസമയം ഇടിമിന്നലേറ്റ് ഗുരുതരമായി പരുക്കേറ്റ യുവാവുമായി കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു പോകുകയായിരുന്ന ആംബുലൻസും ഗതാഗതകുരുക്കിൽപ്പെട്ടു. എന്നാൽ മിനിറ്റുകൾക്കകം നാട്ടുകാരുടെ സഹായത്തോടെ മറ്റൊരു ഇടവഴിയിലൂടെ ആംബുലൻസ് കോലഞ്ചേരിയിലേക്ക് അയച്ചു.വിവരം അറിയിച്ചതിനെ തുടർന്നു നിമിഷങ്ങൾക്കകം മൂവാറ്റുപുഴ അഗ്നിശമനരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.മൂവാറ്റുപുഴ അഗ്നിശമനസേനയിൽ നിന്നും എസ്.എഫ്.ആർ ഒമാരായ സുബ്രമണ്യൻ,റ്റി.പി ഷാജി,സി ഐ നിഷാദ്,പ്രവീൺ,രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് മരം മുറിച്ചുനീക്കിയത്.

Back to top button
error: Content is protected !!