കാറ്റില്‍ മരം കടപുഴകി വീണ് ഇലക്ട്രിക് ലൈനിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു

മൂവാറ്റുപുഴ: കാറ്റില്‍ മരം കടപുഴകി വീണ് ഇലക്ട്രിക് ലൈനിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ശേഷമുണ്ടായ കാറ്റിലും, മഴയിലും പേരമംഗലം കാവക്കാട് റോഡരികില്‍ സ്വകാര്യ വിക്തിയുടെ പറമ്പില്‍ നിന്നിരുന്ന തേക്ക് മരമാണ് കെഎസ്ഇബിയുടെ ഇലവന്‍ കെവിയിലേക്കും, സാധാ ലൈനിക്കും കടപുഴകി വീണത്. ഇതോടെ റോഡില്‍ ഗതാഗതം തടസപ്പെട്ടു. കല്ലൂര്‍ക്കാട് അഗ്‌നിരക്ഷാ സേന അംഗങ്ങളും, കെഎസ്ഇബി ഉദ്യോഗസ്ഥരും ചേര്‍ന്ന് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു

 

Back to top button
error: Content is protected !!