പാടശേഖരത്തിലേക്കുള്ള കനാലില്‍ മരം ഇടിഞ്ഞ് മണ്ണ് വീണ് ജലവിതരണം തടസപ്പെട്ടു.

 

മൂവാറ്റുപുഴ: വാളകം പഞ്ചായത്ത് ഏഴാം വാര്‍ഡിൽ തിരുവാങ്കുളം പാടശേഖരത്തിലേക്കുള്ള കനാലില്‍ മരം ഇടിഞ്ഞ് മണ്ണ് വീണ് അടഞ്ഞ് കടാതി ലിഫ്റ്റ് ഇറിഗേഷനിലൂടെയുള്ള ജലവിതരണം തടസപ്പെട്ടു. മാസങ്ങളായിട്ടും ജലമൊഴുക്ക് പുനസ്ഥാപിക്കാൻ അധികൃതർ നടപടിയെടുക്കാത്തത് ഈ പ്രദേശത്തെ കര്‍ഷകരെ ബുദ്ധിമുട്ടിലാക്കി. കടുത്ത വേനലില്‍ കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടിവ് മൂലം പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ജലദൗര്‍ലഭ്യം നേരിടുന്നത് ഇരുട്ടടി ആകുകയാണ്. കപ്പ, നെല്ല്, വാഴ, ജാതി, അടക്കമരം, തെങ്ങ് മുതലായ കാര്‍ഷിക വിളകളാണ് ഇവിടെ കൃഷി ചെയ്തിട്ടുള്ളത്. ധാരാളം ജലസേചനം ആവശ്യമായിട്ടുള്ള വേനൽക്കാലത്ത് വെള്ളം എത്താത്തതുകൊണ്ട് കുടിവെല്ലാത്തിനും, അലക്കാനും, കുളിക്കാനും, കന്നുകാലികള്‍ക്കാവശ്യമായ വെള്ളത്തിനും കൃഷി ആവശ്യങ്ങൾക്കും തടസ്സമായിരിക്കുകയാണ്. അധികൃതരുടെ ഭാഗത്തു നിന്നും എത്രയും വേഗത്തിൽ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഫോട്ടോ: കടാതി ലിഫ്റ്റ് ഇറിഗേഷന്റെ ഒഴുക്ക് തടസപ്പെടുത്തി മരം ഇടിഞ്ഞു വീണ നിലയില്‍.

Back to top button
error: Content is protected !!