കോതമംഗലത്ത് സഞ്ചരിക്കുന്ന ഓണച്ചന്ത.

കോതമംഗലം:കോതമംഗലം മണ്ഡലത്തിൽ കൃഷികുപ്പിൻ്റെ ഓണവിപണികൾ സജീവമായി പ്രവർത്തനത്തിന് തുടക്കം കുറിച്ചു. കോതമംഗലത്ത് 12 ഓണവിപണികളാണ് ആരംഭിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ മൂലം കണ്ടൈൻമെൻ്റ് സോൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കുള്ള സഞ്ചരിക്കുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.

കോതമംഗലത്ത് ആരംഭിക്കുന്ന ഓണ വിപണികൾ 27 മുതൽ 30 വരെയാണ് പ്രവർത്തിക്കുന്നത്.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം, മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു,കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി പി സിന്ധു,കൃഷി ഉദ്യോഗസ്ഥർ,അഗ്രോ സെൻ്റർ അംഗങ്ങൾ,ക്ലസ്റ്റർ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!