ചാലിക്കടവ് പാലം വഴിയുള്ള ഗതാഗതം നാല് മുതല്‍ നിരോധിക്കും

 

മൂവാറ്റുപുഴ : മൂവാറ്റുപുഴ – തേനി റോഡിന്റെ ഭാഗമായ ചാലിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം നാല് മുതല്‍ നിരോധിക്കും. റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിക്കുന്നതിനാലാണ് വാഹനഗതാഗതം ആഗസ്റ്റ് നാല് മുതല്‍ നിരോധിക്കുന്നത്. മാത്യു കുഴല്‍നാടന്‍ എംഎല്‍എ, കെഎസ്ടിപി ഉദ്യോഗസ്ഥര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പെരുമ്പാവൂര്‍, കോതമംഗലം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ മൂവാറ്റുപുഴ ടൗണ്‍ പാലം വഴി കടന്നുപോകണം. തൊടുപുഴ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ മൂവാറ്റുപുഴ പിഒ ജംഗ്ഷന്‍ വഴിയും കടന്നുപോകണം. ആയവന, കല്ലൂര്‍ക്കാട് ഭാഗത്തു നിന്നും കോട്ട റോഡ് വഴി വരുന്ന വാഹനങ്ങള്‍ രണ്ടാറില്‍ നിന്നും ഇടതു തിരിഞ്ഞ് അടൂപ്പറമ്പ് വഴി പോകണമെന്ന് കെഎസ്ടിപി ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

 

Back to top button
error: Content is protected !!