പെരുന്നാൾ: പിറവം ടൗണിൽ ഗതാഗത നിയന്ത്രണം

പിറവം: പെരുന്നാൾ പ്രദക്ഷിണത്തോടനുബന്ധിച്ച് പിറവം ടൗണിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്‌
2  മുതൽ ടൗണിലേയ്ക്ക് വലിയ വാഹനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല. പിറവം വഴി കടന്നു പോകേണ്ട പടിഞ്ഞാറൻ ഭാഗങ്ങളിൽ നിന്നുള്ള വലിയ വാഹനങ്ങൾ മാമ്മലക്കവലയിൽ തിരിഞ്ഞ്‌ മണീട് നെച്ചൂർ മടക്കിൽ പാലം, കക്കാട് കവല വഴിയും കിഴക്കൻ മേഖലകളിൽ നിന്നുള്ള വാഹനങ്ങൾ ഓണക്കൂർ പാണ്ഡ്യൻ പാറ കവലയിൽ തിരിഞ്ഞ കക്കാട് നെച്ചൂർക്കടവ് പാലം, മണീട് വഴിയും കടന്നു പോകണമെന്ന് പോലീസ് അറിയിച്ചു. ടൗണിൽ പാർക്കിക്കിംഗ്‌ കർശനമായി നിരോധിച്ചിരക്കുകയാണ്.
ഇരുചക വാഹനങ്ങൾ പോലും ടൗണിൽ റോഡിൽ പാർക്ക് ചെയ്യരുതെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച പെരുന്നാൾ ചടങ്ങുകൾ തീരുന്നത് വരെയാണ് നിയന്ത്രണം.

Back to top button
error: Content is protected !!