കൂ​ത്താ​ട്ടു​കു​ളം-രാ​മ​പു​രം റോ​ഡി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

കൂത്താട്ടുകുളം: കൂത്താട്ടുകുളം – രാമപുരം റോഡില്‍ പെരുംങ്കുറ്റിക്ക് സമീപം റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ 10ഓടെയായിരുന്നു സംഭവം. മഴയെ തുടര്‍ന്നുണ്ടായ കാറ്റില്‍ നെടുവേലിയില്‍ പുത്തന്‍പുരയില്‍ ജേക്കബ് ജോണിന്റെ പറമ്പില്‍ നിന്നിരുന്ന മരം റോഡിലേക്ക് വീഴുകയായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ ബോബന്‍ വര്‍ഗീസും കെഎസ്ഇബി ഉദ്യോഗസ്ഥരും കൂത്താട്ടുകുളം അഗ്‌നിരക്ഷാ നിലയത്തിലെ സേനാംഗങ്ങളും ചേര്‍ന്നാണ് വൈദ്യുതി ലൈനിന് മുകളിലേക്ക് മറിഞ്ഞ മരം മുറിച്ചു നീക്കിയത്. തുടര്‍ന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കൂത്താട്ടുകുളം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂസ് സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ജീവന്‍ കുമാര്‍, കെ.ജി.മനോജ് കുമാര്‍, മറ്റ് ഓഫീസര്‍മാരായ ജിയാജി കെ. ബാബു, ആര്‍.രാജേഷ് കുമാര്‍, സി.എസ്.അനീഷ്, പി.എസ്.ശിവപ്രസാദ്, ടി.എ.ജോസ്, ഹോം ഗാര്‍ഡ് സജിമോന്‍ സൈമണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് മരം മുറിച്ചു മാറ്റിയത്‌

Back to top button
error: Content is protected !!