ട്രേഡ് യൂണിയൻ സംയുക്ത സമിതി രാജ്യവ്യാപക പ്രതിഷേധ ദിനാചരണം നടത്തി.

മൂവാറ്റുപുഴ: കേന്ദ്രസര്‍ക്കാരിന്‍െറ തൊഴിലാളി-കര്‍ഷക വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് ട്രേഡ്

യൂണിയൻ സംയുക്ത സമിതി രാജ്യവ്യാപകമായി പ്രതിഷേധ ദിനാചരണം നടത്തി.  മൂവാറ്റുപുഴ മാർക്കറ്റ് പോസ്റ്റാഫീസിനു മുന്നില്‍ നടന്ന ധര്‍ണ്ണ മുന്‍ എം. എൽ. എ. ബാബു പോള്‍ ഉദ്ഘാടനം ചെയ്തു. എ. ഐ. റ്റി. യു. സി. സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗം കെ.എ. നവാസ്, സി.ഐ.റ്റി.യു. ഏരിയ സെക്രട്ടറി സി. കെ. സോമൻ, ഐ.എൻ.റ്റി.യു.സി. റീജീയണൽ പ്രസിഡന്റ് ജോൺ തെരുവത്ത്, കെ.ജി. അനിൽകുമാർ, വി. കെ. മണി, ഇബ്രാഹിം കരീം എന്നിവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!