നഗരസഭ ശുചീകരണ തൊഴിലാളിയായി പ്രവര്‍ത്തിച്ച് വിരമിച്ച ഗോമദി ചേച്ചിയ്ക്ക് ആദരവൊരുക്കി വ്യാപാരികള്‍

മൂവാറ്റുപുഴ: നഗരസഭ ശുചീകരണ തൊഴിലാളിയായി 27 വര്‍ഷക്കാലം പ്രവര്‍ത്തിച്ച് സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഗോമദി ചേച്ചിയ്ക്ക് ആദരവൊരുക്കി വ്യാപാരികള്‍. മൂവാറ്റുപുഴ പിഒ ജംഗ്ഷനിലെ വ്യാപാരികള്‍ ചേര്‍ന്നാണ് ആദരവ് നല്‍കിയത്. പിഒ ജംഗ്ഷനില്‍ ചേര്‍ന്ന യോഗത്തില്‍ വ്യാപാരികള്‍ ഗോമദി ചേച്ചിയ്ക്ക് യാത്രയയപ്പും നല്‍കി. മൂവാറ്റുപുഴ നഗരസഭയില്‍ മറ്റാര്‍ക്കും ലഭിക്കാത്ത അവസരമാണ് തനിക്ക് ലഭിച്ചതെന്നും വ്യാപരികളോടും സഹപ്രവര്‍ത്തകരോടും നന്ദിയുണ്ടെന്നും ഗോമദി പറഞ്ഞു. തുടര്‍ന്ന് മധുരവിതരണവും നടത്തി.

 

Back to top button
error: Content is protected !!