ടൂറിസം വെബ്സൈറ്റ് നിര്‍മ്മിച്ച് നിര്‍മല കോളേജ്

മൂവാറ്റുപുഴ: നിര്‍മല കോളേജ് (ഓട്ടോണോമസ്) ടൂറിസം വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കേളേജിലെ വിദ്യാര്‍ത്ഥികളുടെ ടൂറിസം സംബന്ധമായ ആവശ്യങ്ങള്‍ക്കായി വെബ്സൈറ്റ് നിര്‍മ്മിച്ചു. കോളേജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തില്‍ നടന്ന വെബ്സൈറ്റ് ലോഞ്ചിംഗ് ടൂറിസം ഡയറക്ടറായിരുന്ന പി.ബി നൂഹ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. ഗലുഗാറിന്‍ എന്ന് പേരിട്ടിരിക്കുന്ന വെബ്സൈറ്റിലൂടെ കോളേജിലെ വിദ്യാര്‍ത്ഥികളുടെ യാത്രാ സംബന്ധമായ കാര്യങ്ങള്‍ അറിയാനും ക്രമീകരിക്കുവാനും സാധിക്കും. വെബ്സൈറ്റ് ഉദ്ഘാടനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ടൂറിസം മേഖല നേരിടുന്ന പ്രതിസന്ധികള്‍ എന്ന വിഷയത്തില്‍ പഠന റിപ്പോര്‍ട്ടും പി.ബി നൂഹിന് സമര്‍പ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഫാ. ജസ്റ്റിന്‍ കെ കുര്യാക്കോസ്, കോളേജ് ബര്‍സാര്‍ ഫാ. പോള്‍ കളത്തൂര്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍, ടൂറിസം വിഭാഗം മേധാവി ശങ്കര്‍ പി ദാമോദര്‍, മറ്റ് അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ടൂറിസം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അമല്‍ രാജുവാണ് വെബ്സൈറ്റ് നിര്‍മ്മിച്ചത്.പരിമിതമായ നിരക്കില്‍ ടൂറിസം സംബന്ധമായ സേവനങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുക എന്നതാണ് വൈബ്സൈറ്റിലൂടെ ലക്ഷ്യമിടുന്നത്.

 

Back to top button
error: Content is protected !!