തി​രു​മാ​റാ​ടി​യി​ൽ ടൂ​റി​സം പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും

തിരുമാറാടി: പഞ്ചായത്തിലെ ടൂറിസം വികസന സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി ഉത്തരവാദിത്ത ടൂറിസം പദ്ധതികളും അഡ്വഞ്ചര്‍ ടൂറിസം പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ തിരുമാറാടി പഞ്ചായത്ത് പ്രത്യേക ഗ്രാമസഭായോഗം തീരുമാനിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യമോള്‍ പ്രകാശ് ഉത്തരവാദിത്ത ടൂറിസം സിഇഒ കെ. രൂപേഷ് കുമാര്‍, അഡ്വഞ്ചര്‍ ടൂറിസം സിഇഒ ബിനു കുര്യാക്കോസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം വിവിധ പദ്ധതികളുടെ കരട് നിര്‍ദേശങ്ങള്‍ ഗ്രാമസഭായോഗം അംഗീകരിച്ചു. അനിത ബേബി, രമ എം. കൈമള്‍, സുനി ജോണ്‍സണ്‍, നെവിന്‍ ജോര്‍ജ്, ആതിര സുമേഷ്, ആലീസ് ബിനു, കെ.കെ. രാജകുമാര്‍, എം.സി. അജി, ബീന ഏലിയാസ്, സി.ടി ശശി, അനില്‍ ചെറിയാന്‍, പി.പി. റെജിമോന്‍, എസ്. ഹരീഷ്, ജോസിത ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!