വിശ്വജ്യോതി കോളേജില്‍ ടൂറിസം ദിനാചരണം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: വാഴക്കുളം വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളേജില്‍ ടൂറിസം ദിനാചരണവും ‘പര്യടന്‍’ ടൂറിസം ക്ലബ്ബിന്റെ ഉദ്ഘാടനവും നടന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ടൂറിസം ദിനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കെ.റ്റി.ഡി.സി റീജണല്‍ മാനേജര്‍ സുജില്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടര്‍ റവ. ഡോ. പോള്‍ പാറത്താഴം, ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി സുജിത്ത് കെ എസ് എന്നിവര്‍ പ്രസംഗിച്ചു. ഈ വര്‍ഷത്തെ ടൂറിസം ദിനത്തിന്റെ പ്രമേയമായ ടൂറിസം ആന്‍ഡ് ഗ്രീന്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളായ അനുകുമാര്‍,ജോയല്‍ സേവിയര്‍, ജെയ്‌സി മറിയം ജയ്‌സണ്‍, അഭയ് ബിനു എന്നിവര്‍ നേതൃത്വം നല്‍കി