യാത്രയാണ് ലഹരി എന്ന സന്ദേശവുമായി തര്‍ബിയത്ത് ടൂറിസം വിദ്യാര്‍ത്ഥികള്‍

മൂവാറ്റുപുഴ: ലോക വിനോദ സഞ്ചാരദിനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ തര്‍ബിയത്ത് ട്രസ്റ്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ടൂറിസം വിദ്യാര്‍ത്ഥികളും അധ്യാപകരും യാത്രയാണ് ലഹരി എന്ന ആശയം മുന്‍നിര്‍ത്തി ലഹരി വിരുദ്ധ സന്ദേശ പ്രചരണ യാത്ര സംഘടിപ്പിച്ചു. മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, തൃപ്പൂണിത്തുറ തുടങ്ങിയ പ്രദേശങ്ങളിലൂടെ ക്രമീകരിച്ചിരിക്കുന്ന യാത്രയുടെ ഉദ്ഘാടനം മട്ടാഞ്ചേരി പാലസിനു സമീപം കൊച്ചി എം.എല്‍.എ കെ.ജെ മാക്‌സി നിര്‍വ്വഹിച്ചു. ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ തര്‍ബിയത്ത് ടൂറിസം വിദ്യാര്‍ത്ഥികള്‍ നടത്തി പോരുന്ന മാതൃകാ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ജില്ലാ കളക്ടര്‍ രേണുരാജ് ആശംസകള്‍ അര്‍പ്പിച്ചു. ചരിത്രകാരനും എഴുത്തുകാരനുമായ ബോണി തോമസ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. യാത്ര ലീഡര്‍ മുഹമ്മദ് നിഹാല്‍ നന്ദി പ്രകാശിപ്പിച്ചു. അധ്യാപകരായ ജിസ്മി മാക്കീല്‍, തുളസി സി ജി , സംഗീത സി, സുനില്‍ തോമസ്, രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!