ടോറസ് ലോറി സ്വകാര്യ ബസില്‍ ഇടിച്ച് കയറി അപകടം

മൂവാറ്റുപുഴ: ടോറസ് ലോറി സ്വകാര്യ ബസില്‍ ഇടിച്ച് കയറി അപകടം. അടൂപ്പറമ്പ് മാവിന്‍ചുവടില്‍ ഇന്ന് രാവിലെ 8.30ഓടെയാണ് അപകടമുണ്ടായത്.തൊടുപുഴ-മൂവാറ്റുപുഴ റൂട്ടിലോടുന്ന ‘യാത്ര’ ബസാണ് അപകടത്തില്‍പെട്ടത്. ടോറസ് ലോറിയ്ക്കും ബസിനും ഇടയിലപെട്ട വാഴക്കുളം സ്വദേശിയായ ബൈക്ക് യാത്രക്കാരന് അപകടത്തില്‍ സാരമായി പരിക്കേറ്റു. വാഴക്കുളത്ത് നിന്ന് മൂവാറ്റുപുഴയ്ക്ക് പോവുകയായിരുന്ന അമല്‍ പ്രസാദ് (32)നാണ് പരിക്കേറ്റത്. ബസ് യാത്രക്കാര്‍ക്കും, ടോറസ് ലോറി ജീവനക്കാര്‍ക്കും അപകടത്തില്‍ പരിക്കുകളില്ല. സ്‌കൂള്‍ സമയത്ത് ടോറസ് ലോറികള്‍ നിരത്തിലിറക്കാന്‍ പാടില്ലെന്ന ഉത്തരവ് നിലനില്‍ക്കെയാണ് ഇത്തരം അപകടങ്ങള്‍ പതിവാകുന്നത്.

Back to top button
error: Content is protected !!