മലയാളി സ്നേഹ കൂട്ടായ്മ നിര്‍മ്മിച്ചു നല്‍കുന്ന വീടിന്‍റെ താക്കോല്‍ദാനം ഇന്ന്

പോത്താനിക്കാട്: കുളപ്പുറം ചാലില്‍ ജെയിംസിന് മലയാളി സ്നേഹ കൂട്ടായ്മ നിര്‍മ്മിച്ചു നല്‍കുന്ന വീടിന്‍റെ താക്കോല്‍ദാനം ഇന്ന് 4ന് ഡീന്‍ കുര്യാക്കോസ് എംപിയും, മാത്യു കുഴല്‍നാടന്‍ എംഎല്‍എയും സംയുക്തമായി നിര്‍വഹിക്കും. 5 സെന്‍റില്‍ പടുത മേഞ്ഞ അടച്ചുപൂട്ടില്ലാത്ത കുടിലില്‍ താമസിക്കുകയായിരുന്നു കൂലി വേലക്കാരനായ ജെയിംസ് ഭാര്യക്കും 2 മക്കള്‍ക്കുമൊപ്പം. ഇവരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയ പഞ്ചായത്ത് മുന്‍ മെമ്പറും കാല്‍വരിഗിരി പള്ളി ട്രസ്റ്റിയുമായ ജോബി തെക്കേക്കരയാണ് അയര്‍ലന്‍ഡ് ഹിബ്സ്ബറോ മലയാളി സ്നേഹ കൂട്ടായ്മയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. 7 ലക്ഷം രൂപ ചെലവില്‍ 3 മാസം കൊണ്ടാണ് വീടിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. കഴിഞ്ഞവര്‍ഷം ഉപ്പുതോട്ടിലും ഒരു നിര്‍ധന കുടുംബത്തിന് ഈ പ്രവാസി കൂട്ടായ്മ വീട് നിര്‍മ്മിച്ചു നല്‍കിയിരുന്നു.

Back to top button
error: Content is protected !!