എസ് യു സി ഐ ജില്ലാ പ്രചരണ ജാഥ ഇന്ന് മൂവാറ്റുപുഴ മണ്ഡലത്തിൽ

"ജനങ്ങൾ സമര സന്നദ്ധരാവുക "

 

മൂവാറ്റുപുഴ : ജനശ്രദ്ധ നേടിയ ദില്ലി ചലോ കർഷകസമരം മാതൃകയാക്കി ‘ജനങ്ങൾ സമര സന്നദ്ധരാവുക’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) പാർട്ടി മൂവാറ്റുപുഴ മണ്ഡലത്തിൽ ഇന്ന് പ്രചരണ ജാഥ നടത്തും. എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ജാഥ. എസ് യു സി ഐ (കമ്മ്യൂണിസ്റ്റ് )പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ജ്യോതി കൃഷ്ണൻ രാവിലെ 9ന് വാളകം ജംഗ്ഷനിൽ ജാഥ ഉദ്ഘാടനം ചെയ്യും. മൂവാറ്റുപുഴ മണ്ഡലത്തിൽ പര്യടനം നടത്തി വൈകിട്ട് ആറുമണിക്ക് കൂത്താട്ടുകുളത്ത് ജാഥ സമാപിക്കും.

കാർഷികരംഗം കുത്തകകൾക്ക് അനുകൂലമാക്കുന്ന നയങ്ങൾ, ഇന്ധനവില വർദ്ധന, റെയിൽവേ- ബിപിസിഎൽ തുടങ്ങിയ പൊതുമേഖലാസ്ഥാപനങ്ങളുടെ വിൽപ്പന,പാവങ്ങളെ കുടിയിറക്കുന്ന കെ. റെയിൽ -ദേശീയപാത പദ്ധതി, പിൻവാതിൽ നിയമനവും നിയമ നിരോധനം എന്നിവയ്ക്കെതിരെയുള്ള പ്രതിഷേധമായിട്ടാണ് ഈ പ്രചരണ ജാഥ. ജില്ലാകമ്മിറ്റി അംഗം സി. കെ തമ്പിയാണ് ജാഥ ക്യാപ്റ്റൻ. സമാപന യോഗത്തിൽ സംസ്ഥാന- ജില്ലാ നേതാക്കൾ പങ്കെടുക്കും.

Back to top button
error: Content is protected !!