ആയവന പഞ്ചായത്തിലെ ആശാവർക്കർമാർക്ക് ഓണപ്പുടവകൾ സമ്മാനിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ.

 

മൂവാറ്റുപുഴ: ഓണാഘോഷത്തോട് അനുബന്ധിച്ച് ആയവന പഞ്ചായത്തിലെ ആശാവർക്കർമാർക്ക് മാത്യു കുഴൽനാടൻ എം.എൽ.എ. ഓണപ്പുടവകൾ സമ്മാനിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച സേവനം കാഴ്ച വെച്ച
ആശാവർക്കർമാരെ
ഇന്നലെ വൈകുന്നേരം (19/08/2021) പഞ്ചായത്ത്‌ ഹാളിൽ നടന്ന ചടങ്ങിൽ ഓണപ്പുടവകൾ നൽകിയാണ് ആദരിച്ചത്. സേവന മേഖലയിൽ അവർ നേരിടുന്ന പ്രശ്നങ്ങൾ ഓരോരുത്തരോടും ചോദിച്ചു മനസ്സിലാക്കുകയും ആവശ്യമായ സഹായ സഹകരണങ്ങൾ ഉറപ്പുവരുത്തുകയും, ആശാവർക്കർമാരുടെ ഇൻഷുറൻസ് പരിരക്ഷ ഓരോ മെമ്പർമാരും ഉറപ്പുവരുത്തേണ്ടതാണ് എന്നും യോഗത്തിൽ എം.എൽ.എ. ഓർമ്മപ്പെടുത്തി. വാസയോഗ്യമല്ലാത്ത വീടുകളും നടപ്പാതകളും ശാരീരിക വൈകല്യ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആശാവർക്കർമാർക്കും കഴിയുന്ന സഹായങ്ങൾ നൽകുമെന്നും അദ്ദേഹം അറിയിച്ചു. തുടർന്ന് കൃഷി ഓഫീസും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന ഓണച്ചന്തയും എം.എൽ.എ. യുടെ നേതൃത്വത്തിൽ സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രഹന സോബിൻ, ഉഷ രാമകൃഷ്ണൻ, അന്നക്കുട്ടി മാത്യൂസ്, ജെയിംസ് എൻ. ജോഷി, രമ്യ പി.ആർ., ജോളി ഉലഹന്നാൻ, ജോസ് പൊട്ടാംമ്പുഴ, കോൺഗ്രസ് ആയവന മണ്ഡലം പ്രസിഡന്റ് ജീമോൻ പോൾ എന്നിവർ പങ്കെടുത്തു. അന്നക്കുട്ടി മാത്യൂസ് യോഗത്തിൽ നന്ദി രേഖപ്പെടുത്തി.

Back to top button
error: Content is protected !!