ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം ചെയ്ത് തിരുമാറാടി പഞ്ചായത്ത്

തിരുമാറാടി: പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോള്‍ പ്രകാശ് ഇന്‍ഷുറന്‍സ് കാര്‍ഡുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം സി.വി. ജോയി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി എസ്. സാബുരാജ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ തങ്ക ശശി, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരായ എ.എ.സുരേഷ്, വര്‍ണ്ണ രാജേന്ദ്രന്‍, വിഇഒ മാരായ ആര്‍.പ്രിയരഞ്ജന്‍, വിനയ ഷേണായി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീകല ബിനോയ് എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!