പട്ടാപ്പകൽ പ്ലാമുടിയിൽ പുലിയുടെ ആക്രമണം; കൃഷിയിടത്തിലേക്ക് പോയ വീട്ടമ്മയെ പുലി ആക്രമിച്ചു. …..

 

 

കോതമംഗലം : കോട്ടപ്പടി പ്ലാമുടിയിൽ പട്ടാപ്പകൽ പുലിയുടെ ആക്രമണം.ചൊവ്വ വൈകിട്ടാണ് പ്ലാമുടിയിൽ പുലിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റത് . പ്ലാമുടി ചേറ്റൂർ മാത്യുവിന്റെ പറമ്പിൽ വെച്ചാണ് പുലിയുടെ ആക്രമണം ഉണ്ടായത്. മാത്യു വിന്റെ ഭാര്യ റോസിലി പുരയിടത്തിലെ മഞ്ഞളിന് വളം ഇടുവാൻ പോയപ്പോളാണ് പുലിയുടെ ആക്രമണം നേരിടേണ്ടിവന്നത്. കൃഷി ചെയ്തിരുന്ന മഞ്ഞളിൽ അനക്കം കണ്ടതിനെ തുടർന്ന് നോക്കിയപ്പോൾ പതിങ്ങിയിരിക്കുകയായിരുന്ന പുലി റോസിലിയെ ആക്രമിക്കുകയായിരുന്നു.വലതു കൈയ്യിൽ ആഴത്തിൽ മുറിവുണ്ട്. ഇടത് കൈയ്ക്കും പരിക്കേറ്റു.പരിക്കേറ്റ റോസിലിയെ കോതമംഗലം സെന്റ് ജോസഫ്( ധർമഗിരി) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ ഹോസ്പിറ്റലിലേക്ക് മാറ്റി.

Back to top button
error: Content is protected !!