ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ 93-മത് ജന്മദിനം ജൂലൈ 22, വ്യാഴാഴ്ച

 

പുത്തന്‍കുരിശ് : യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കാതോലിക്കയും അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തായുമായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ 93-മത് ജന്മദിനം ജൂലൈ 22, വ്യാഴാഴ്ച. ജന്മദിനത്തോടനുബന്ധിച്ച് പ്രത്യേക ആഘോഷങ്ങളൊന്നും നടത്തപ്പെടുന്നില്ല. മെത്രാപ്പോലീത്തന്‍ ട്രസ്റ്റി അഭി. ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത സഭാ കേന്ദ്രമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്താനാസിയോസ് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും ശ്രേഷ്ഠ ബാവായുടെ ആയുരാരോഗ്യത്തിനായി പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്യും. വിശുദ്ധ കുര്‍ബ്ബാനയുടെ തത്സമയ സംപ്രേക്ഷണം ജെ.എസ്.സി ന്യൂസ് ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളില്‍ ലഭ്യമായിരിക്കും.
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങളും കോവിഡ് സാഹചര്യവും കണക്കിലെടുത്ത് ജന്മദിനത്തോടനുബന്ധിച്ചും, തുടര്‍ന്നുള്ള ദിവസങ്ങളിലും സന്ദര്‍ശകരെ ആരെയും അനുവദിക്കില്ല. ഈ നിയന്ത്രണങ്ങളില്‍ ഏവരും സഹകരിക്കുകയും, ശ്രേഷ്ഠ ബാവായുടെ സൗഖ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടി തുടര്‍ന്നും പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്ന് മീഡിയാ സെല്‍ ചെയര്‍മാന്‍ ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത അറിയിച്ചു.

(സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി )

Back to top button
error: Content is protected !!