തൃക്കളത്തൂര്‍ കാവുംപടി -കുന്നക്കുരുടി റോഡിന്റെ പ്രവര്‍ത്തനം പൂനാരാരംഭിച്ചു

തൃക്കളത്തൂര്‍: തൃക്കളത്തൂര്‍ കാവുംപടി -കുന്നക്കുരുടി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ശാപമോക്ഷമാകുന്നു. മുന്‍ എംഎല്‍എ എല്‍ദോ എബ്രാഹിമിന്റെ കലാത്ത് ആരംഭിച്ച റോഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഫണ്ടു കുവാണെന്നതിനെ തുടര്‍ന്ന്് പാതി വഴിയില്‍ നിലയ്ക്കുകയായിരുന്നു. പ്രദേശത്തെ പഞ്ചായത്ത് ജനപ്രതിനിധികളുടെ ആവശ്യപ്രകാരം മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ വിഷയത്തില്‍ ഇടപെടുകയും പുതിയ ടെന്റര്‍നടപടികള്‍ പൂര്‍ത്തികരിച്ച് പണി ആരംഭിക്കുകയായിരുന്നു. എംഎല്‍എയും പിഡബ്യുഡി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കാവുംപടി -കുന്നക്കുരുടി റോഡിന്റെ പൂനാരാരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ വിലയിരുത്തി. റോഡിന്റെ ഗുണനിലവാരം ഒട്ടും കുറയാത്ത രീതിയില്‍ എത്രയും പെട്ടെന്ന് പണി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ ചെയ്തിട്ടുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.സി വിനയന്‍ പഞ്ചായത്ത് മെമ്പര്‍ സുകന്യ അനീഷ് എന്നിവരും പങ്കെടുത്തു.

Back to top button
error: Content is protected !!