തൃക്കളത്തൂര്‍ ശ്രീരാമസ്വാമിക്ഷേത്രം തിരുവുത്സവം വ്യാഴാഴ്ച കൊടിയേറും

 

തൃക്കളത്തൂര്‍: തൃക്കളത്തൂര്‍ ശ്രീരാമസ്വാമിക്ഷേത്രത്തിലെ തിരുവുത്സവം വ്യാഴാഴ്ച മുതല്‍ 11വരെ കൊറോണമാനദണ്ഡങ്ങള്‍ പാ ലിച്ച് ചടങ്ങുകള്‍ മാത്രമായി ആഘോഷിക്കും. തന്ത്രിമുഖ്യന്‍ പുലിയന്നൂര്‍ ഹരിനാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. രാവിലെ 4.30ന് നവകം, പഞ്ചഗവ്യം, 25 കലശം, വൈകിട്ട് 5ന് മുളയിടല്‍, 6.30ന് ദീപാരാധന, 7ന് തൃക്കൊടിയേറ്റ്, 5ന് രാവിലെ പതിവ്പൂജകള്‍ക്ക് പുറമെ 9ന് ഉത്സബലി, 11.30ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 6.30ന് ദീപാരാധന, 8ന് കൊടിപുറത്ത് വിളക്ക്, 6ന് പതിവ്പൂജകള്‍, രാവിലെ 9ന് ഉത്സവബലിദര്‍ശനം, 11.30ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 6.30ന് ദീപാരാധന, 8ന് വിളക്കിനെഴുന്നള്ളിപ്പ്, 7ന് രാവിലെ 9ന് ശ്രീബലിഎഴുന്നള്ളിപ്പ്, 10.30ന് ഉച്ചപൂജ, വൈകിട്ട് 8ന് വിളക്കിനെഴുന്നള്ളിപ്പ്, 8ന് രാവിലെ 9ന് ഉത്സബലി, 11.30ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 6.3ന് ദീപാരാധന, 8ന് വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടക്കും.

Back to top button
error: Content is protected !!