തൃക്കളത്തൂർ പ്രവ്ദ ആർട്സ് ക്ലബ്ബും ലൈബ്രറിയും ചേർന്ന്  ഓണോത്സവം സംഘടിപ്പിച്ചു

മൂവാറ്റുപുഴ:തൃക്കളത്തൂർ പ്രവ്ദ ആർട്സ് ക്ലബ്ബും ലൈബ്രറിയും ചേർന്ന്  ഓണോത്സവം സംഘടിപ്പിച്ചു. പൂക്കളമത്സരം, കലാ കായിക മത്സരങ്ങൾ, എസ്എസ്എൽസി,  പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സിദ്ധാർത്ഥ് സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണം, കാഞ്ഞൂർ നാട്ടുപൊലിമയുടെ നാട്ടുപാട്ട് അരങ്ങ്, പ്രവ്ദ കലാകാരന്മാർ അവതരിപ്പിച്ച “പാട്ടോണം-22” നൃത്ത സംഗീത നിശ എന്നിവയുണ്ടായി.

സാംസ്കാരിക സമ്മേളനം പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. അനീഷ് വി ഗോപാൽ അധ്യക്ഷനായി.

മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.  കാനഡയിൽ നടന്ന അന്താരാഷ്ട്ര റേഡിയോ നാടക മത്സരത്തിൽ മികച്ച സഹനടനുള്ള അവാർഡ് നേടിയ കെ ജെ മാർട്ടിന് സ്വീകരണം നൽകി.റിയാസ് ഖാൻ, എം എ നൗഷാദ്, എ ആർ രാമൻ നമ്പൂതിരി, പി അർജുനൻ, അജിൻ അശോകൻ എന്നിവർ സംസാരിച്ചു.

Back to top button
error: Content is protected !!