തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: നിരീക്ഷകര്‍ ചുമതലയേറ്റു

കൊച്ചി: തൃക്കാക്കര നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരീക്ഷകര്‍ ചുമതലയേറ്റു. പൊതുനിരീക്ഷകനായി ഗിരീഷ് ശര്‍മ്മയും ചെലവ് നിരീക്ഷകനായി ആര്‍.ആര്‍.എന്‍.ശുക്ലയുമാണ് ചുമതലയേറ്റത്. കളക്ടറേറ്റിലെത്തിയ ഇരുവരും ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കുമായും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം, പോളിങ് ബൂത്ത്, കൗണ്ടിങ് സ്റ്റേഷന്‍, സ്‌ട്രോങ്ങ് റൂം, ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ റാന്‍ഡമൈസേഷന്‍, കമ്മീഷനിങ്, പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം, പോസ്റ്റല്‍ ബാലറ്റ്, പുതുക്കിയ വോട്ടര്‍ പട്ടികയുടെ പ്രസിദ്ധീകരണം, ക്രമസമാധാന പാലനം, പെരുമാറ്റച്ചട്ടത്തിന്റെ പാലനം, സ്ഥാനാര്‍ത്ഥികള്‍ക്കുള്ള പരിശീലനം തുടങ്ങിയവ ചര്‍ച്ച ചെയ്തു. വരണാധികാരി വിധു എ മേനോന്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഇ.അനിതാ കുമാരി, ഫിനാന്‍സ് ഓഫീസര്‍ എം. ഗീത, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യൂവല്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ജോര്‍ജ് ഈപ്പന്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ എം അന്‍സാര്‍, എക്‌സ്പന്‍ഡേച്ചര്‍ അസി. നോഡല്‍ ഓഫീസര്‍ എസ്.എം ഫാമിന്‍, സെക്ഷന്‍ ഓഫീസര്‍ സജു ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

 

Back to top button
error: Content is protected !!