മൂവാറ്റുപുഴ

തൃക്കളത്തൂര്‍ ഗവ.എല്‍പി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി

തൃക്കളത്തൂര്‍: ഗവ.എല്‍പി സ്‌കൂളില്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. പ്രഥമാധ്യാപിക പ്രസന്ന കുമാരി സിഎം ചടങ്ങില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന ഘോഷയാത്രയില്‍ ധീരദേശാഭിമാനികളുടെ വേഷമണിഞ്ഞ് വിദ്യാര്‍ത്ഥികളും, സമൂഹത്തിലെ വിവിധ വിശിഷ്ട വ്യക്തികളും പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ദേശിയ പതാകയും, വര്‍ണ്ണ ബലൂണുകളും ഘോഷയാത്രക്ക് ശോഭയേകി. ഘോഷയാത്രക്ക് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ പിറ്റിഎ പ്രസിഡന്റ് റ്റിഎ ജയപ്രകാശ് സ്വാഗതം ആശംസിച്ചു. വാര്‍ഡ് മെമ്പര്‍ സുകന്യ അനീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എം സി വിനയന്‍, മോട്ടിവേഷണല്‍ സ്പീക്കറും എന്‍എസ്എസ് കരയോഗം സെക്രട്ടറിയുമായ ജിതേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥിയും പാലക്കാട് വിടി ഭട്ടതിരി കോളേജിലെ പ്രൊഫസറുമായ ഹരിദാസ് പി കുട്ടികള്‍ക്ക് പുസ്തക വിതരണവും നടത്തി.

 

Back to top button
error: Content is protected !!