കൂത്താട്ടുകുളം കെആര്‍ നാരായണന്‍ നഗറിലുണ്ടായ അക്രമണണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്: പ്രതികള്‍ പിടിയില്‍

കൂത്താട്ടുകുളം: കെ.ആര്‍ നാരായണന്‍ നഗറിലുണ്ടായ അക്രമണണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികള്‍ പോലീസ് പിടിയില്‍. അറ്റകുറ്റപണികള്‍ കരാര്‍ എടുത്തിരിക്കുന്ന പള്ളിക്കര നടയ്ക്കല്‍ എം.ബി.അലിയെ ഇരുമ്പ് വടിയും പാറക്കല്ലുകളും ഉപയോഗിച്ച് മര്‍ദ്ദിക്കുകയും വാഹനം തല്ലി തകര്‍ക്കുകയും ചെയ്ത കേസില്‍ ചോരക്കുഴി കാളശ്ശേരിയില്‍ സാബു മോഹനന്‍,മകന്‍ സുബി സാബു എന്നിവരാണ് കൂത്താട്ടുകുളം പോലീസിന്റെ പിടിയിലായത്.കെആര്‍ നാരായണന്‍ നഗറില്‍ ഉണ്ടായ അക്രമത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. ആക്രമണം അറിഞ്ഞെത്തിയ പോലീസിനെയും പ്രതികള്‍ ആക്രമിക്കുകയായിരുന്നു. കൂത്താട്ടുകുളം സ്റ്റേഷനിലെ എസ്‌ഐ ഷിബു വര്‍ഗീസ്, സീനിയര്‍ പോലീസ് കോണ്‍സ്റ്റബിള്‍ ആര്‍ രേജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്, ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ കരാറുകാരന്റെ കാറിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ത്ത നിലയിലാണ്. പ്രകോപനങ്ങള്‍ ഒന്നുമില്ലാതെയാണ് പ്രതികള്‍ തനിക്ക് നേരെ ആക്രമം അഴിച്ചുവിട്ടതെന്ന് എം.ബി.അലി പറഞ്ഞു. അലിക്കൊപ്പം ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളിക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. അക്രമകാരികളായ പ്രതികളുടെ പേരില്‍ കൂത്താട്ടുകുളം സ്റ്റേഷനില്‍ 6 കേസുകള്‍ നിലവിലുണ്ട്. കസ്റ്റഡിയിലുള്ള പ്രതികളെ കോടതിയില്‍ ഹാജരാക്കും.

 

Back to top button
error: Content is protected !!