വില്‍പനയ്ക്കായെത്തിച്ച എ​രു​മ വി​ര​ണ്ടോ​ടി മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

കൂത്താട്ടുകുളം: മാര്‍ക്കറ്റില്‍ വില്‍പനയ്ക്കായെത്തിച്ച എരുമ വിരണ്ടോടി മൂന്നുപേര്‍ക്ക് പരിക്ക്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. എരുമയെ മാറ്റിക്കെട്ടുന്നതിനിടെ മാര്‍ക്കറ്റിന് പുറത്തേക്ക് ഓടുകയായിരുന്നു. മാര്‍ക്കറ്റിലെത്തിയ വെളിയന്നൂര്‍ മുക്കേട്ട് ഷൈല രാജു(57), തിരുമാറാടി ഓലിക്കല്‍ ജോസഫ് (76) ത്രേസ്യകുട്ടി (71) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഓട്ടത്തിനിടെ മൂവരെയും എരുമ തട്ടിത്തെറിപ്പിച്ചു. മാര്‍ക്കറ്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ എരുമ ഇടിച്ച് വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ കൂത്താട്ടുകുളം ദേവമാത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back to top button
error: Content is protected !!