ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍

തൊടുപുഴ: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. കുടയത്തൂര്‍ തെങ്ങുംപള്ളി സ്വദേശി അഭിജിത്ത് (20), ചേരാനല്ലൂര്‍ ചിറ്റൂര്‍ സ്വദേശി സനീഷ് (സനു- 27), വൈക്കം മുട്ടുചിറ സ്വദേശി ലിജിൻ സന്തോഷ് (22) എന്നിവരെയാണ് ഇടവെട്ടി സ്വദേശിനിയുടെ പരാതിയില്‍ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്‍തത്. കഴിഞ്ഞ ഒമ്പതിന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ തൊടുപുഴ സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു. അന്വേഷണത്തില്‍ പെണ്‍കുട്ടിയെ മൂവാറ്റുപുഴ ബസ് സ്റ്റാന്‍ഡില്‍നിന്ന് കണ്ടെത്തി. അന്ന് രേഖപ്പെടുത്തിയ മൊഴിയിലാണ് പ്രതികള്‍ ഉപദ്രവിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയത്. മൂന്നുപേരും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. 2022 സെപ്‍തംബറിലാണ് അഭിജിത്ത് കുട്ടിയെ ഇടവെട്ടിയിലെ വീട്ടില്‍ വച്ച് പീഡിപ്പിച്ചത്. രണ്ടുമാസം മുമ്പാണ് സനീഷ് കുട്ടിയുമായി ബൈക്കില്‍ വാഗമണ്ണിലെത്തുകയും അവിടെ പാറപ്പുറത്തു വച്ച് പീഡിപ്പിച്ചതും. കുറവിലങ്ങാടുള്ള അമ്മാവന്റെ വീട്ടില്‍വച്ചാണ് ലിജിന്‍ പീഡിപ്പിച്ചത്.
അഭിജിത്തിനെ ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്‍ത് റിമാൻഡ്ചെയ്‌തു. മറ്റ് പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‍തു. പെണ്‍കുട്ടിയുടെ അടുത്തബന്ധുവും പീഡിപ്പിച്ചിട്ടുണ്ടെന്ന് മൊഴിയുണ്ടെങ്കിലും വ്യക്തത വരുത്താനുണ്ടെന്നും ഈ പരാതി പോത്താനിക്കാട് സ്റ്റേഷനിലേക്ക് കൈമാറിയെന്നും സി.ഐ സുമേഷ് സുധാകർ പറഞ്ഞു.

Back to top button
error: Content is protected !!