രാസലഹരിയുമായി മൂന്ന് പേര്‍ പിടിയില്‍

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ രാസലഹരിയുമായി മൂന്ന് പേര്‍ പോലീസ് പിടിയില്‍. കണ്ടന്തറ ചിറയിലാന്‍ ഷിബു (39), മുടിക്കല്‍ പണിക്കരുകുടി സനൂബ് (38), ചെങ്ങല്‍ പാറേലില്‍ ഷബീര്‍ (42) എന്നിവരെയാണ് കാഞ്ഞിരക്കാട് നിന്ന്് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇവരില്‍ നിന്ന് 6.95 ഗ്രാം എം.ഡി.എം.എ പിടികൂടി. മയക്കുമരുന്ന് കടത്താനുപയോഗിച്ച ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്. ബാംഗ്ലൂരില്‍ നിന്നുമാണ് സംഘം രാസലഹരി എത്തിച്ചത്. പത്ത് ചെറിയ പായ്ക്കറ്റുകളിലും, ഒരു ടിന്നിലുമായി വാഹനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഷിബു ഇതിനു മുന്‍പും മയക്ക് മരുന്ന് എത്തിച്ചിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പി.പി.ഷംസിന്റെ നേതൃത്വത്തില്‍, ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്, എസ്.ഐമാരായ ജോസി.എം ജോണ്‍സന്‍ , പി.പി ബിനോയി എസ്.സി.പി.ഒ മാരായ സി.കെ മീരാന്‍ , ജിഞ്ചു കെ മത്തായി തുടങ്ങിയവരാണ് ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

 

Back to top button
error: Content is protected !!