തോട്ടക്കര സ്കൂളില്‍ ജൂബിലി ആഘോഷം: പൂര്‍വവിദ്യാര്‍ത്ഥി സംഘടന സ്കൂളിന് വാന്‍ കൈമാറി
ആരക്കുഴ: തോട്ടക്കര സ്കൂളിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വവിദ്യാര്‍ത്ഥി സംഘടന സ്കൂളിന് വാന്‍ കൈമാറി. സെന്റ് ജോര്ജ്ജസ് യു.പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പൂര്‍വവിദ്യാര്‍ത്ഥി സംഘടനയായ തോസ നല്കിയ രണ്ടര ലക്ഷം രൂപ ഉപയോഗിച്ചാണ് സ്കൂന് വാന്‍ വാങ്ങിയത്. വാനിന്റ താക്കോല്‍ദാനം തോസയുടെ പ്രസിഡന്റ് തോമസ് ചാത്തോള്ളില്, സ്കൂള്‍ മാനേജര്‍ ഫാ. പോള്‍ മൈലക്കച്ചാലിന് കൈമാറി. ജൂബിലി ആഘോഷം ഡിസംബറില്‍ വിപുലമായ രീതിയില്‍ അരങ്ങേറും. തോസയുടെ സെക്രട്ടറി ടോമി കുളത്തൂര്‍, ട്രഷറര്‍ സോജി കല്ലിങ്കല്‍, രക്ഷാധികാരി അജി ജെ ചുള്ളിമ്യാലില്‍, മറ്റു കമ്മിറ്റി അംഗങ്ങള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, കുട്ടികള്‍ അധ്യാപകര്‍ രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.