കേരളത്തെ ഞെട്ടിച്ചു തൊടുപുഴയിലെ പെട്രോൾ പമ്പ് ഉടമ.പെട്രോൾ/ഡീസൽ ലിറ്ററിന് ഒരു രൂപ ഡിസ്‌കൗണ്ട്….

 

മൂവാറ്റുപുഴ : പെട്രോൾ -ഡീസൽ വില അനുദിനം കുതിച്ചുയരുമ്പോൾ സാധരണക്കാർക്ക് ആശ്വാസമേകുകയാണ് തൊടുപുഴയിലെ ഈ പെട്രോൾ പമ്പുടമ . എച് പി ഡീലറായ ഇടുക്കി സ്വദേശി ബിനീഷ് ജോസഫ് ആണ് തനിക്ക് കിട്ടുന്ന ഡിലർ കമ്മിഷനിൽ നിന്നും ലിറ്ററിന് 1രൂപ കുറച്ച് പെട്രോളും ഡീസലും വിൽക്കുന്നത്.ഈ ഡിസ്‌കൗണ്ട് സാധാരണക്കാർക്ക് ആത്രയെങ്കിലും ആശ്വാസമാകുമെന്ന് കരുതിയാണ് വിൽക്കുന്നതെന്ന് പമ്പുടമ കൂടിയായ ബിനീഷ് പറയുന്നു.

കഴിഞ്ഞ ദിവസം പമ്പിൽ വിലക്കുറവിന്റെ ബോർഡും വച്ചു.വിവരമറിഞ്ഞ് നിരവധി ഓട്ടോറിക്ഷക്കാർ ഇന്ധനം നിറയ്ക്കാനെത്തിത്തിയിരുന്നു. പെട്രോളിന് ലിറ്ററിന് 91.37, ഡീസലിന് 86.03 രൂപയുമായിരുന്നു കഴിഞ്ഞദിവസത്തെ വില.

Back to top button
error: Content is protected !!