തൊടുപുഴ ഫിലിം ഫെസ്റ്റിവല്‍ ജനുവരി 12 മുതല്‍ 15 വരെ

തൊടുപുഴ: നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും സംയുക്തമായി കേരള ചലച്ചിത്ര അക്കാദമിയുടെയും, ഫിലിം സൊസൈറ്റീസ് ഫെഡറേഷന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പതിനേഴാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവല്‍ ജനുവരി 12 മുതല്‍ 15 വരെ തൊടുപുഴ സില്‍വര്‍ ഹില്‍സ് സിനിമാസില്‍ നടക്കും. 12ന് വൈകിട്ട് 5 ന് ഇടുക്കി എം.പി. അഡ്വ. ഡീന്‍ കുര്യാക്കോസ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സിനിമ സംവിധായിക വി.എസ്. ഇന്ദു മുഖ്യാതിഥിയായി പങ്കെടുക്കും. ഉദ്ഘാടന ദിവസമായ 12ന് സ്ത്രീപക്ഷ സിനിമകളുടെ പ്രത്യേക പാക്കേജാണ് പ്രദര്‍ശിപ്പിക്കുന്നത്. 15ന് വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം പി.ജെ. ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസി ജോണി അധ്യക്ഷത വഹിക്കും. ചലച്ചിത്ര ഛായാഗ്രാഹകന്‍ കെ.ജി. രതീഷ് മുഖ്യാതിഥി ആകും.

Back to top button
error: Content is protected !!