തൊടുപുഴ ഡിവൈ.എസ്.പിയുടെ വ്യാജ വാട്‌സാപ്പ് അക്കൗണ്ടില്‍നിന്ന് പണമാവശ്യപ്പെട്ട് സന്ദേശം

തൊടുപുഴ: തൊടുപുഴ ഡിവൈ.എസ്.പി. എം.ആര്‍.മധുബാബുവിന്റെ ഫോട്ടോ ഉപയോഗിച്ചുള്ള വ്യാജ വാട്‌സാപ്പ് അക്കൗണ്ടില്‍നിന്ന് പണമാവശ്യപ്പെട്ട് സന്ദേശം ലഭിച്ചതായി പരാതി. ഇതുസംബന്ധിച്ച് ഡിവൈ.എസ്.പി സ്വന്തം ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നല്‍കി. കുളമാവ് സ്വദേശിയോടാണ് അജ്ഞാതന്‍ 5000 രൂപ ആവശ്യപ്പെട്ടത്. ഇംഗ്ലീഷിലായിരുന്നു സന്ദേശം. നമ്പര്‍ പരിശോധിച്ചപ്പോള്‍ വെസ്റ്റ് ബംഗാളാണ് ലൊക്കേഷന്‍ എന്ന് മനസ്സിലായിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കുളമാവ് എസ്.ഐ. സൈബര്‍സെല്ലുമായി ബന്ധപ്പെട്ടിട്ടുണ്ട്. മറ്റാരോടെങ്കിലും ഇത്തരത്തില്‍ പണമാവശ്യപ്പെട്ടതായി പരാതി ലഭിച്ചിട്ടില്ലായെന്നും പോലീസ് വ്യക്തമാക്കി.

 

 

Back to top button
error: Content is protected !!