തീര്‍ത്ഥോത്സവത്തിന് തിരി തെളിഞ്ഞു

മൂവാറ്റുപുഴ: കേരള കാശി തിരുവുംപ്ലാവില്‍ മഹാദേവ ക്ഷേത്രത്തില്‍ 2023 ജനുവരി 6 വരെ നടക്കുന്ന തീര്‍ത്ഥോത്സവത്തിന് തിരിതെളിഞ്ഞു. മഹാകവി അക്കിത്തത്തിന്റെ ഭാഗവതത്തെ അടിസ്ഥാനമാക്കി എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന തീര്‍ത്ഥോത്സവത്തിന് പൂജനീയ കൃഷ്ണാത്മാനന്ദ സരസ്വതി (സ്വാമി ദയാനന്ദ ആശ്രമം പാലക്കാട് ) ഭദ്രദീപം കൊളുത്തി അനുഗ്രഹഭാഷണം നടത്തി. യജ്ഞവേദിയില്‍ ആചാര്യവരണത്തിന് ശേഷം അക്കിത്തം നാരായണന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. യജ്ഞപരമാചാര്യന്‍ മാടശ്ശേരി നീലകണ്ഠന്‍ നമ്പൂതിരി, യജ്ഞാചാര്യന്‍ അരുണന്‍ ഇരളിയൂര്‍, അദ്ധ്യാത്മാനന്ദ സ്വാമികള്‍, ആചാര്യ ഹരിപ്രിയ മാടശ്ശേരി, മോഹനന്‍ മൂലയില്‍ ,അഞ്ജന അരുണന്‍ ഇരളിയൂര്‍ ,പി.കെ കൃഷ്ണ ശര്‍മ്മ പെരുമ്പോഴിപ്പുറത്തില്ലം, നീലകണ്ഠശര്‍മ്മ കുറിച്ചി, എന്നിവരെ ക്ഷേത്രം ഭാരവാഹികളും ഭക്തജനങ്ങളും നാമസങ്കീര്‍ത്തനങ്ങളോടെ യജ്ഞവേദിയിലേക്ക് സ്വീകരിച്ചാനയിച്ചു. അക്കിത്തഭാഗവത പാരായണശേഷം ശ്രീമദ് ഭാഗവതമാഹാത്മ്യപ്രഭാഷണം പൂജനീയ സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി പറഞ്ഞു. തീര്‍ത്ഥോത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തില്‍ രാവിലെ 5.30 ന് അഷ്ടദ്രവ്യമഹാഗണപതി ഹോമവും തുടര്‍ന്ന് 6.30 മുതല്‍ സമ്പൂര്‍ണ്ണ നാരായണീയ പാരായണവും വൈകിട്ട് 4 ന് ശ്രീ പ്രവീണ്‍ കാമ്പ്രത്തിന്റെ നേതൃത്വത്തില്‍ ഭജനാമൃതം നടത്തി. തീര്‍ത്ഥോത്സവവേദിയില്‍ ആമുഖഭാഷണവും സ്വാഗതവും ശ്രീ നാരായണശര്‍മ്മ
നിര്‍വ്വഹിച്ചു.

Back to top button
error: Content is protected !!