വിദ്യാര്‍ത്ഥി പ്രതിഭകള്‍ക്ക് തിരുവാണിയൂര്‍ പഞ്ചായത്തിന്റെ ആദരവ്

കോലഞ്ചേരി: വിദ്യാര്‍ത്ഥി പ്രതിഭകള്‍ക്ക് തിരുവാണിയൂര്‍ പഞ്ചായത്തിന്റെ ആദരവ്. അനുമോദന സമ്മേളനം പി.വി. ശ്രീനിജിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പരിധിയിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എ.പ്ലസ് നേടിയവരെയും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ റാങ്കുകളും ഡോക്ടറേറ്റും നേടിയവരെയും ചടങ്ങില്‍ ആദരിച്ചു.
വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥന്‍, സെക്രട്ടറി ആര്‍. മണിക്കുട്ടി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!