മൂവാറ്റുപുഴ
ബോണസും ഉത്സവബത്തയും ഫെസ്റ്റിവല്‍ അഡ്വാന്‍സും അനുവദിച്ചതില്‍ ആഹ്ലാദ പ്രകടനം നടത്തി
ആഹ്‌ളാദ

മൂവാറ്റുപുഴ: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനുള്ള ഗ്രാന്റുകള്‍ വെട്ടിക്കുറച്ചു കേരളത്തെ സാമ്പത്തികമായി തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍വര്‍ഷത്തെ അതേ നിരക്കില്‍ ബോണസും ഉത്സവബത്തയും ഫെസ്റ്റിവല്‍ അഡ്വാന്‍സും അനുവദിച്ചതില്‍ ആഹ്ലാദ പ്രകടനം നടത്തി. എഫ്എസ്ഇടിഒ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയിലാണ് ജീവനക്കാര്‍ ആഹ്ലാദപ്രകടനം നടത്തിയത്.തുടര്‍ന്ന് നഗരസഭ ഓഫീസിന് മുന്നില്‍ ചേര്‍ന്ന യോഗം കെഎസ്ടിഎ ജില്ല സെക്രട്ടറി ഏലിയാസ് മാത്യു ഉദ്ഘാടനം ചെയ്തു. കേരള എന്‍ജിഒ യൂണിയന്‍ ജില്ല സെക്രട്ടറിയേറ്റ് അംഗം കെ എം മുനീര്‍, കെജിഒഎ ഏരിയ സെക്രട്ടറി ഡി ഉല്ലാസ് എന്നിവര്‍ പ്രസംഗിച്ചു.