കാളിയാര്‍ പുഴയില്‍ രൂപപ്പെട്ട തുരുത്തുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തം

മൂവാറ്റുപുഴ: കാളിയാര്‍ പുഴയില്‍ രൂപപ്പെട്ടിരിക്കുന്ന ചെറുതുരുത്തുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തം. കടവൂര്‍ പരിതപ്പുഴ ചെക്ക് ഡാമിന് താഴെയുള്ള പള്ളിയമ്പ് ട്രാക്ടര്‍ വേ വരെയുള്ള ഒന്നര കിലോമീറ്റര്‍ ഭാഗത്താണ് തുരുത്തുകള്‍ രൂപപ്പെട്ടിരിക്കുന്നത്. 2018 – 19 വര്‍ഷങ്ങളിലെ പ്രളയത്തെ തുടര്‍ന്ന് പുഴയിലെ പല ഭാഗങ്ങളിലും ഉണ്ടായ മണ്‍തിട്ടകളാണ് കാടുകയറി തുരുത്തുകളായി രൂപാന്തരപ്പെട്ടത്. 30 ഇഞ്ച് വണ്ണമുള്ള മരങ്ങള്‍ വരെ കുറ്റിക്കാടുകളില്‍  കാണാന്‍ സാധിക്കും. തുരുത്തുകള്‍ രൂപപ്പെട്ടത് മുതല്‍ നീരൊഴുക്ക് ശരിയായ വിധമല്ലെന്നും തുടര്‍ച്ചയായി രണ്ടുദിവസം മഴപെയ്താല്‍ പുഴയുടെ ഇരുവശങ്ങളിലുമുള്ള പുരിയിടങ്ങളില്‍ വെള്ളം കയറുകയാണെന്നും, കൃഷികള്‍ നശിക്കുകയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. തുരുത്തുകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍  അടിഞ്ഞുകൂടുന്നതും പുഴയില്‍ ഇറങ്ങുന്നവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പുഴയുടെ ഒരുവശം ഇടുക്കി ജില്ലയുടെ കോടിക്കുളം പഞ്ചായത്തും, മറുവശം എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂര്‍ പഞ്ചായത്തുമാണ്. ഇരു പഞ്ചായത്തിലെയും ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇടപെട്ട് തുരുത്തുകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Back to top button
error: Content is protected !!