വാഴപ്പിള്ളി ക്രൈസ്റ്റ് ദി കിംഗ് റോമന്‍ കത്തോലിക്ക പള്ളിയില്‍ മോഷണം

മൂവാറ്റുപുഴ:വാഴപ്പിള്ളി ക്രൈസ്റ്റ് ദ കിംഗ് റോമന്‍ കത്തോലിക്ക പള്ളിയില്‍ മോഷണം. പള്ളിയുടെ അള്‍ത്താരയില്‍ വിശുദ്ധ കുര്‍ബാന സൂക്ഷിക്കുന്ന സക്രാരി കുത്തിത്തുറന്ന് കുര്‍ബാന സൂക്ഷിച്ചിരുന്ന തിരുപാത്രമാണ് മേഷ്ടിക്കപ്പെട്ടത്. പള്ളിയുടെ അള്‍ത്താരയില്‍ വിശുദ്ധ കുര്‍ബാന സൂക്ഷിക്കുന്ന സക്രാരി കുത്തിത്തുറന്ന് കുര്‍ബാന സൂക്ഷിച്ചിരുന്ന കുസ്‌തോതിയെന്ന് അറിയിപ്പെടുന്ന തിരുപാത്രവും തിരുവോസ്തിയുമാണ് മോഷ്ടിക്കപ്പെട്ടത്. അരുളിയ്ക്കയില്‍ സൂക്ഷിച്ചിരുന്ന തിരുവോസ്തിയും മോഷണം പോയിയെന്ന് പള്ളി വികാരി പറഞ്ഞു. കുസ്‌തോത്തില്‍ ഉണ്ടായിരുന്ന തിരുവോസ്തി അള്‍ത്താരയില്‍ വിതറിയ നിലയിലാണ്. വ്യാഴാഴ്ച രാവിലെ 6ന് കുര്‍ബാനയ്ക്ക് എത്തിയ പള്ളി ഭരണാധികാരികളാണ് മോഷണം നടന്നത് കണ്ടത്. പള്ളിയുടെ വലതുവശത്തുള്ള ജനല്‍ തുറന്ന് പള്ളിക്കകത്ത് മോഷ്ടാവ് പ്രവേശിക്കുകയായിരുന്നു എന്ന് കരുതുന്നു. കൂടാതെ പള്ളിയുടെ ഭണ്ഡാരങ്ങളും തകര്‍ക്കുവാനുള്ള ശ്രമം നടന്നിട്ടുണ്ട്. കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന ഏറ്റവും വിലപിടിപ്പുള്ള വസ്തുവാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്ന് പള്ളി വികാരി ഫാദര്‍ വിന്‍സെന്റ്പാറമേല്‍പറഞ്ഞു. രാത്രി 11 മണി വരെ പള്ളിയില്‍ ആളുകള്‍ ഉണ്ടായിരുന്നു. രണ്ടാഴ്ച മുന്‍പ് പള്ളിയില്‍ നിന്നും ഒരു ഗിത്താര്‍ മോഷണം പോയിരുന്നു. മോഷണത്തിന് പിന്നില്‍ അധിക്രമമേ മറ്റ് ഉദേശമാണോയെന്ന് വ്യക്തമല്ല. മൂവാറ്റുപുഴ പോലീസ് സംഭവ സ്ഥലത്തേത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

.

Back to top button
error: Content is protected !!