ഉറക്കംകെടുത്തി പണ്ടപ്പിള്ളിയില്‍ മോഷണ സംഘം: കാത്തിരുന്ന് പിടികൂടി നാട്ടുകാര്‍

മൂവാറ്റുപുഴ: പണ്ടപ്പിള്ളിയിലെ മോഷണ സംഘത്തെ പിടികൂടി നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ പണ്ടപ്പിള്ളിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നു മോട്ടറുകളും ഇരുമ്പു ഷട്ടറുകളും മറ്റും മോഷ്ടിക്കുന്ന മൂന്നംഗ സംഘത്തിലെ 2 പേരെയാണു നാട്ടുകാര്‍ പിടികൂടിയത്. പാലക്കുഴ മുങ്ങാംകുന്നു സ്വദേശി ബിനു (45), പൊട്ടന്‍മല സ്വദേശി അനൂപ് (44) എന്നിവരാണ് പിടിയിലായത്. മോഷണത്തിനു നേതൃത്വം നല്‍കുന്ന ഒട്ടേറെ കേസുകളില്‍ പ്രതിയായ പണ്ടപ്പിള്ളി സ്വദേശി നാട്ടുകാരെ വെട്ടിച്ചു ബൈക്കില്‍ രക്ഷപ്പെട്ടു. മോഷണത്തിന് ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മോഷണ സംഘം ഇന്നലെ പുലര്‍ച്ചെ പണ്ടപ്പിള്ളിയിലെ ക്രഷറില്‍ മോഷണത്തിന് എത്തിയപ്പോഴാണ് നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ പിടികൂടിയത്. ക്രഷറിലേക്ക് ആദ്യം ബൈക്കില്‍ എത്തിയ സംഘം മതില്‍ ചാടിക്കടന്ന് ഇരുമ്പ് ഷട്ടറുകള്‍ മതിലിനു പുറത്തേക്ക് എടുത്തിട്ടു. തുടര്‍ന്ന് ബിനു ഓട്ടോറിക്ഷയില്‍ എത്തി ഷട്ടറുകള്‍ ഓട്ടോയില്‍ കയറ്റുന്നതിനിടെയാണു പിടികൂടിയത്. പണ്ടപ്പിള്ളിയിലെ ആറോളം സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മോഷണം നടന്നിരുന്നു. ഇതേ തുടര്‍ന്നു നാട്ടുകാര്‍ പോലീസിനു പരാതിയും നല്‍കിയിരുന്നു.

 

 

Back to top button
error: Content is protected !!