ആള്‍താമസമില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം: മൂവാറ്റുപുഴ സ്വദേശിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍

മൂവാറ്റുപുഴ: ആള്‍താമസമില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് സ്വര്‍ണ്ണവും പണവും മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ, കൊളത്തൂര്‍,പാണ്ടിക്കാട് സ്റ്റേഷന്‍ പരിധികളില്‍ ആള്‍താമസമില്ലാത്ത വീടുകളില്‍ രാത്രിയില്‍ വാതിലിന്റെ പൂട്ട് തകര്‍ത്ത് സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍ പേഴക്കാപ്പള്ളി സ്വദേശി പാണ്ടിയാരപ്പള്ളി നൗഫല്‍(37), മാഷണമുതല്‍ വില്‍പ്പനനടത്താനും പ്രതിക്ക് താമസസ്ഥലം ഒരുക്കിക്കൊടുക്കുകയും ചെയ്ത പട്ടാമ്പി മഞ്ഞളുങ്ങല്‍ സ്വദേശി പൂവ്വത്തിങ്ങല്‍ ബഷിര്‍(43) എന്നിവരെയാണ് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അന്വേഷണത്തില്‍ മൂവാറ്റുപുഴ സ്വദേശി നൗഫല്‍ വെസ്റ്റ്ബംഗാളില്‍ നിന്ന് ട്രയിനിലും ലോറികളിലും മറ്റും കേരളത്തിലെത്തി മോഷണം നടത്തിയശേഷം തിരിച്ചുപോകുകയാണെന്ന് ചെയ്യുന്നതെന്നും പട്ടാമ്പി ഭാഗത്ത് എത്തിയതായി സൂചന ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പട്ടാമ്പി ടൗണിലും പരിസരങ്ങളിലും നടത്തിയ അന്വേഷണത്തിലാണ് പട്ടാമ്പിയില്‍ നിന്ന് പ്രതി പിടിയിലാകുന്നത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ മലപ്പുറം,പാലക്കാട് ജില്ലകളിലായി നടന്ന ഇരുപത്തഞ്ചോളം മോഷണങ്ങളില്‍ പ്രതിയ്ക്ക് പങ്കുണ്ടെന്ന് വിവരം ലഭിച്ചു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ്‌കുമാര്‍, സി.ഐ. പ്രേംജിത്ത്, എസ്.ഐ. ഷിജോ.സി.തങ്കച്ചന്‍, ഉല്ലാസ്,ഷജീര്‍,മിഥുന്‍, സല്‍മാന്‍,ഷാലു, സിന്ധു, എന്നിവരും ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡുമാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

Back to top button
error: Content is protected !!