ക്രൈം

മോഷ്ടിച്ച ബൈക്കിൽ വ്യാജ നമ്പർ പ്ലേറ്റുമായി കറങ്ങി നടന്ന പ്രതി പിടിയിൽ.

മൂവാറ്റുപുഴ: മോഷ്ടിച്ച ബൈക്കിൽ വ്യാജ നമ്പർ പ്ലേറ്റുമായി കറങ്ങി നടന്ന പ്രതി പോലീസ് പിടിയിൽ. മഴുവന്നൂർ വില്ലേജിൽ വീട്ടൂർ ഭാഗത്ത് മാമുട്ടത്ത് എസ്തപ്പാന്റെ മകൻ സെബിൻ (22) ആണ് പോലീസ് പിടിയിലായത്. മൂവാറ്റുപുഴ സ്വദേശിയുടെ മോട്ടോർ സൈക്കിൾ കാക്കനാട് ഭാഗത്ത് വെച്ച് മോഷ്ടിച്ച് വ്യാജ നമ്പർ പ്ലേറ്റ് ഉണ്ടാക്കി കറങ്ങി നടക്കുന്നതിനിടെയാണ് ഈ മാസം 18 ന് കാലാമ്പൂർ ഭാഗത്ത് വച്ച് പോത്താനിക്കാട് പോലീസിന്റെ പിടിയിലാവുന്നത്. പോലീസ് സംഘത്തിൽ പോലീസ് ഇൻസ്പെക്ടർ നോബിൾ മാനുവൽ, എസ്.ഐ. മാരായ രാജേഷ്, ബേബി ജോസഫ്, എ.എസ്.ഐ. ഷാജി അഗസ്റ്റിൻ, സീനിയർ സിവിൽ പോലീസ് സലിം എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോതമംഗലം കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. കേസിലെ മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി.

Back to top button
error: Content is protected !!
Close