യുവാവ് ചികിത്സാ സഹായം തേടുന്നു

കവളങ്ങാട്: വാരപ്പെട്ടിയില്‍ അര്‍ബുദം ബാധിച്ച നിര്‍ധന യുവാവ് ചികിത്സാ സഹായം തേടുന്നു. വാരപ്പെട്ടി കവലക്ക് സമീപം അഞ്ചാം വാര്‍ഡില്‍ താമസിക്കുന്ന ചെറുകരപറമ്പില്‍ വിപിന്‍കുമാറിനുവേണ്ടി (40) ചികിത്സാ സഹായ നിധിയും രൂപീകരിച്ചു. വിപിന്റെ വീട്ടില്‍ അമ്മ മാത്രമാണുള്ളത്. ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ലക്ഷങ്ങള്‍ ചെലവുവരുന്ന ചികിത്സ ആവശ്യമുള്ളതിനാല്‍ വാരപ്പെട്ടി പബ്ലിക് ലൈബ്രറി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷനായി. ചന്ദ്രശേഖരന്‍ നായര്‍, മനോജ് നാരായണന്‍, എം.പി വര്‍ഗീസ് എന്നിവര്‍ രക്ഷാധികാരികളായും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി ചെയര്‍മാനും, വി.കെ റെജി കണ്‍വീനറും, പ്രിയ സന്തോഷ് ട്രഷററുമായാണ് ചികിത്സാ സഹായ നിധി രൂപീകരിച്ചത്. കാനറാ ബാങ്ക് അടിവാട് ശാഖയില്‍ 110181502244 എന്ന അക്കൗണ്ടും തുറന്നു. ഐഎഫ്എസ്സി CNRB0001980.

Back to top button
error: Content is protected !!