നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് വീടിന്റെ മതില്‍ തകര്‍ത്ത് തലകീഴായി മറിഞ്ഞ് അപകടം: യുവാവിന് ദാരുണാന്ത്യം

മൂവാറ്റുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് വീടിന്റെ മതില്‍ തകര്‍ത്ത് മുറ്റത്തേക്ക് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വാഴക്കുളം തൈക്കുടിയില്‍ നിതീഷ് ദിനേശന്‍ (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജോസ്‌മോന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകിട്ട് 7:30 ഓടെ മൂവാറ്റുപുഴ ആരക്കുഴ റോഡില്‍ പെരുമ്പല്ലൂരിലാണ് അപകടമുണ്ടായത്. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് പോവുകയായിരുന്ന ജീപ്പ് എതിര്‍ദേശില്‍ തടി കയറ്റിവന്ന ലോറിയില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ പാറേകുടി ജോബിയുടെ വീടിന്റെ മതില്‍ തകര്‍ത്ത് മുറ്റത്തേക്ക് തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മൂവാറ്റുപുഴയിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിതീഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നാളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഗുരുതരമായി പരിക്കേറ്റ ജോസ്‌മോന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇരുവരും മാത്രമാണ് ജീപ്പില്‍ ഉണ്ടായിരുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അപകടത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു.

 

Back to top button
error: Content is protected !!