മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

പെരുമ്പാവൂര്‍: മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. മുടക്കുഴ പഞ്ചായത്ത് ഓഫീസിന് സമീപം കോട്ടമാലി കെ.പി. പ്രവീണ്‍ (30) ആണ് മരിച്ചത്. ഡല്‍ഹിയിലെ അമ്പലത്തില്‍ പൂജാരിയായിരുന്ന പ്രവീണ്‍ ഞായറാഴ്ച രാവിലെയാണ് രോഗബാധിതനായി അവശനിലയില്‍ നാട്ടില്‍ എത്തിയത്. ഉടന്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: ഹരിത ഇളമ്പകപ്പിള്ളി വെള്ളിമറ്റം കുടുംബാഗം. മക്കള്‍: രുദ്ര, ശ്രീഭദ്ര.

Back to top button
error: Content is protected !!