ആശ്രമം ബസ് സ്റ്റാന്റിന് സമീപത്തുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു.

 

 

മൂവാറ്റുപുഴ :ആശ്രമം ബസ് സ്റ്റാന്റിന് സമീപത്തുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു.നിർമ്മല ഹോസ്റ്റൽപടി പാണ്ടൻപാറപുത്തൻപുര വിജയന്റെ മകൻ പിവി സുജിത്ത് (42)ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം ആറരയോടെ ആശ്രമംബസ് സ്റ്റാൻഡിന് സമീപം സുജിത്ത് സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും തമ്മിൽ ഇടിച്ചായിരുന്നു അപകടമുണ്ടായത്.ലോറിക്കടിയിൽ കുടുങ്ങിയ സുജിത്തിനെ നാട്ടുകാർ ഉടൻ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും,തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.പോസ്റ്റ്മാർട്ടത്തിനു ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.ഭാര്യ :സബിത.മകൾ :ദേവിക

Back to top button
error: Content is protected !!