തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കൊച്ചി:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ജൂലൈ ഒന്ന് വരെയുള്ള കണക്ക് പ്രകാരം ആകെ 2497083 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. 58 പ്രവാസി വോട്ടര്‍മാര്‍ കൂടി പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതു കൂടി ചേര്‍ത്താല്‍ ആകെ വോട്ടര്‍മാരുടെ എണ്ണം 2497141 ആണ്. 1202444 പുരുഷന്മാരും, 1294606 സ്ത്രീകളുമാണുള്ളത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള 33 പേരാണ് പട്ടികയിലുള്ളത്. കൊച്ചി കോര്‍പ്പറേഷനിലെ കൊച്ചങ്ങാടി വാര്‍ഡിലെ പനയപ്പിള്ളി എംഎംഒ പോളിംഗ് ബൂത്തിലാണ് ഏറ്റവുമധികം വോട്ടര്‍മാരുള്ളത്. 1926 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. അയ്യമ്പുഴ പഞ്ചായത്തിലെ കാലടി പ്ലാന്റേഷ9സ് ബൂത്തിലാണ് ഏറ്റവും കുറവ് വോട്ട4മാരുള്ളത്. 94 പേരാണ് ഇവിടെയുള്ളത്. ജില്ലയില്‍ ചിറ്റാറ്റുകര, വാഴക്കുളം, ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തുകളിലെ ഒഴിവു വന്ന മൂന്നു വാര്‍ഡുകളിലേക്കുള്ള ജൂലൈ 30 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ഈ വോട്ടര്‍ പട്ടിക പ്രകാരമായിരിക്കും നടത്തുക. അടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനു മുന്‍പ് വീണ്ടും വോട്ട4 പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരം ലഭിക്കും

 

Back to top button
error: Content is protected !!