വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം നടത്തി

 

കോതമംഗലം: തോളേലി സീനായിഗിരി സെന്റ്. മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള എം.ഡി ഹൈസ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും, വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. കോതമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.ബി. സജീവ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ വി.കെ മോളിക്കുട്ടി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്‌ട്രെസ് ജിബി ടി. ചാക്കോച്ചന്‍, സീനിയര്‍ അസിസ്റ്റന്റ് അര്‍പ്പണ സി. എബ്രഹാം, അധ്യാപിക പി.എം റാഹില എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

 

Back to top button
error: Content is protected !!